വർക്കല: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗാന്ധിയൻ തോട്ട്സും നൂറുൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും ഗാന്ധി സ്മാരകനിധിയും സംയുക്തമായി അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ അദ്ധ്യാപക ശാക്തീകരണവും വിദ്യാഭ്യാസത്തിന്റെ ഔന്നിത്യവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ നിംസ് മാനേജിംഗ് ഡയറക്ടർ ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു.ഗാന്ധിയൻ സ്മാരകനിധി ചെയർമാൻ ഡോ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ്‌ സെക്രട്ടറി ഡോ.പി. കെ.സുകുമാരൻ,ഡോ.വി.രഘു (റിട്ട. കൺട്രോൾ ഒഫ് എക്സാമിനേഷൻ),ഡോ.സി.പ്രതീപ്, കലാപൂർണ്ണ എഡിറ്റർ ഡോ.ജയപ്രകാശ്,സ്കൂൾ മാനേജിംഗ് ഡയറക്ടർ സജിത്ത് വിജയരാഘവൻ,അഡ്വ.ഹരികുമാർ,വിമല ദേവി തുടങ്ങിയവർ പങ്കെടുത്തു.അദ്ധ്യാപകനായ ഡോ.പ്രദീപ് എഡിറ്റ് ചെയ്ത ഡോ.രാധാകൃഷ്ണന്റെ ഗാന്ധിയൻ വിദ്യാഭ്യാസ ചിന്തകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.