വിഴിഞ്ഞം: ശമ്പളം ചോദിച്ചതിന് ജീവനക്കാരിയെ പൂട്ടിയിട്ടു.സ്വകാര്യ ആരോഗ്യ പരിശോധന കേന്ദ്രത്തിലെ ഡോക്ടർക്കും ഭാര്യയ്ക്കുമെതിരെയാണ് പരാതി.വിഴിഞ്ഞം തിയറ്റർ ജംഗ്ഷനിലെ സ്വകാര്യ ആരോഗ്യ പരിശോധന കേന്ദ്രത്തിലെ എക്സ്റേ ടെക്നീഷ്യയായ യുവതിയെയാണ് പൂട്ടിയിട്ടത്.അസുഖ ബാധിതയായ അമ്മയെ കാണാൻ നാട്ടിൽ പോകുന്നതിനായി ശമ്പളം ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് യുവതി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു ഇതിനെ തുടർന്ന് ഡോക്ടർ താമസ സ്ഥലത്തു നിന്ന് ഇറക്കി വിടാൻ ശ്രമിച്ചു.യുവതി ഇറങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്ന് മുറിയിൽ പൂട്ടിയിടുകയായിരുന്നു .കേസെടുത്തതായി എസ്.എച്ച്.ഒ.ആർ പ്രകാശ് പറഞ്ഞു.