കഴക്കൂട്ടം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കഴക്കൂട്ടം കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവംബർ 5,6,7 തീയതികളിൽ അഷ്ടബന്ധ കലശം നടക്കും.5ന് വൈകിട്ട് ആചാര്യവരണം,ഗണപതി പൂജ,പ്രസാദ ശുദ്ധി, അസ്ത്രകലശം,രക്ഷോഘ്‌ന ഹോമം,വാസ്തുകലശ പൂജ, വാസ്തു ഹോമം, വാസ്തു ബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം,അത്താഴപൂജ. 6ന് ബിംബശുദ്ധി കലശാഭിഷേകം,കലശമണ്ഡപത്തിൽ ജലദ്രോണി പൂജ,ബ്രഹ്മകലശ പൂജ,പരികലശ പൂജ,അധിവാസ ഹോമം,കലശാധിവാസം,അത്താഴ പൂജ,അധിവാസ പ്രാർത്ഥന. 7ന് രാവിലെ അധിവാസത്തിങ്കൽ ഉഷ പൂജ,പരികലശാഭിഷേകം,മരപ്പാണി,വാദ്യഘോഷത്തോട് കൂടി ബ്രഹ്മകലശം അകത്തേക്ക് എഴുന്നള്ളിക്കൽ,ശുഭ മുഹൂർത്തത്തിൽ അഷ്ടബന്ധ സ്ഥാപനം, ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ.പൊങ്കാല അർപ്പിക്കാനായി അന്ന് രാവിലെ 10ന് മുമ്പ് ക്ഷേത്രത്തിൽ എത്തണം.