
നെടുമങ്ങാട്: അനന്തപുരിയുടെ സ്വന്തം ഗ്രീൻ സ്പോട്ടിലെത്താൻ നാലുവരിപ്പാതയുടെ സുഗമ സവാരി ഒരുങ്ങുന്നു. അരുവിക്കരയും പൊന്മുടിയും ദേശീയ സസ്യോദ്യാനവും ഐ.എസ്.ആർ.ഒയും സ്ഥിതി ചെയ്യുന്ന നെടുമങ്ങാടിന് ഏറെ പ്രതീക്ഷ പകരുന്നതാണ് വഴയില - പഴകുറ്റി നാലുവരിപ്പാത നിർമ്മാണം. വഴയിലയിൽ നിന്ന് കെൽട്രോൺ ജംഗ്‌ഷൻ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം തറക്കല്ലിട്ടിരുന്നു.കരകുളം പാലം ജംഗ്‌ഷനിൽ നിന്ന് 200 മീറ്റർ മാറി തുടങ്ങുന്ന ഫ്ലൈ ഓവറിനും തുടക്കമായി.ഇരുവശങ്ങളിലുമായി 390 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ ആകെ 765 മീറ്റർ നീളവും 15 മീറ്റർ ടാറിംഗും സെന്ററിൽ 75 മീറ്റർ മീഡിയനുമുണ്ടാവും. കോയിക്കൽ കൊട്ടാരത്തിലെത്താൻ രാജഭരണകാലത്ത് നിർമ്മിച്ച പഴയ രാജപാത വഴിയുള്ള യാത്ര ഇനി ഓർമ്മയാകും. പകരം ഓവർബ്രിഡ്ജ് മലയോര യാത്രികർക്ക് കൗതുകമാവും.
കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
നിർമ്മാണത്തിന് ആധുനിക യന്ത്രസാമഗ്രികളെത്തി
31ന് മുൻപ് പൊളിച്ചു മാറ്റണം
60 ലക്ഷം രൂപയ്ക്കാണ് പൊളിച്ചു മാറ്റുന്നതിനുള്ള കരാർ
കരകുളം,നെടുമങ്ങാട് വില്ലേജുകളിൽ നിന്ന് 11.34 ഏക്കർ ഏറ്റെടുക്കും
പുനരധിവാസ പാക്കേജ് ലാന്റ് റവന്യു കമ്മീഷണർ അംഗീകരിച്ചു
173.89 കോടി നഷ്ടപരിഹാരം അനുവദിച്ചു
നാലുവരിപ്പാത ഇങ്ങനെ
വഴയില മുതൽ കെൽട്രോൺ വരെ 9.5 കി.മീ
നെടുമങ്ങാട് ടൗണിൽ പഴകുറ്റി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കച്ചേരിനട വഴി 11-ാം കല്ലുവരെ 1.240 കി.മീ
ആകെ 11.240 കി.മീ. റോഡ് നാലുവരിപ്പാതയാവും
15 മീറ്റർ ടാറിംഗും സെന്ററിൽ 2 മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി 2 മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്‌പേസും
വീതി 21 മീറ്റർ
ഫ്ലൈഓവറിന് 25 മീറ്ററിന്റെ 15 സ്പാനുകൾ
15 മീറ്റർ ക്യാരേജ് വേ,0.75 മീറ്റർ സെന്റർ മീഡിയൻ, ഇരുവശത്തും 0.5 മീറ്റർ ക്രാഷ് ബാരിയർ
25 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള രണ്ട് പാലമായിട്ടാണ് കരകുളം പാലം
സ്ഥലമെടുപ്പ്
പേരൂർക്കട, കരകുളം വില്ലേജുകളിൽ നിന്നായി 7 ഏക്കർ 81 സെന്റ് സ്ഥലം
അരുവിക്കര,കരകുളം,നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 11 ഏക്കർ 34 സെന്റ് സ്ഥലം
നെടുമങ്ങാട് ടൗണിൽ 6 ഏക്കർ 80 സെന്റ് സ്ഥലം
നഷ്ടപരിഹാരം 322.58 കോടി.
വിതരണം ചെയ്തത്
297 ഭൂവുടമകൾക്ക് 172.6 കോടി