
തിരുവനന്തപുരം: എൽ.ഡി.എഫിന് ഡീൽ രാഷ്ട്രീയമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട്ടെ സ്ഥാനാർത്ഥി ഡോ. പി.സരിൻ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയാണ്. സി.പി.എംചിഹ്നത്തിൽ മത്സരിക്കാത്തത് ബി.ജെ.പിയുമായുള്ള ഡീലാണെന്ന പ്രതിപക്ഷ ആരോപണത്തിൽ കഴമ്പില്ല. പി.പി ദിവ്യയ്‌ക്കെതിരെയുള്ള നടപടിയെടുക്കാനുള്ള അവകാശം സി.പി.എമ്മിനാണെന്നും അക്കാര്യത്തിൽ സി.പി.ഐ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.