തിരുവനന്തപുരം : കിംസ്‌ഹെൽത്തിലെ സ്‌ട്രോക്ക് ക്വാളിറ്റി ആൻഡ് അക്രഡിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് അഡ്വാൻസ്ഡ് സ്‌ട്രോക്ക് സെന്റർ അക്രിഡിറ്റേഷൻ (ക്യൂ.എ.ഐ) ലഭിച്ചു. അത്യാധുനിക സ്‌ട്രോക്ക് സെന്ററുകൾക്കാവശ്യമായ മാനദണ്ഡ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേക പരിശീലനം നേടിയ മെഡിക്കൽ സ്റ്റാഫുകൾ, രോഗിയുടെ സുരക്ഷ,മികച്ച പരിചരണം തുടങ്ങിയവ വിലയിരുത്തി ക്യൂ.എ.ഐ നൽകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്രഡിറ്റേഷനാണിത്.ഉയർന്ന നിലവാരമുള്ള ആരോഗ്യപരിചരണം നൽകുന്ന കിംസ്‌ഹെൽത്തിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിതെന്നും കിംസ്‌ഹെൽത്തിലെ ന്യൂറോസയൻസസ് രാജ്യത്ത് ഒന്നാണെന്നും കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള പറഞ്ഞു. തെക്കൻ കേരളത്തിൽ ഈ അക്രഡിറ്റേഷൻ ലഭിക്കുന്ന ആദ്യ ആശുപത്രിയാണിത്.ന്യൂറോളജി സീനിയർ കൺസൾട്ടന്റ്

ഡോ.ശ്യാംലാൽ.എസ്, ന്യൂറോ ഇന്റർവെൻഷണൽ സീനിയർ കൺസൾട്ടന്റുമാരായ ഡോ.സന്തോഷ് ജോസഫ്, ഡോ.മനീഷ് കുമാർ യാദവ്, ന്യൂറോസർജറി സീനിയർ കൺസൾട്ടന്റ് ഡോ.അജിത് ആർ എന്നിവർ നേതൃത്വം നൽകുന്ന ന്യൂറോസയൻസ് വിഭാഗത്തിൽ അടിയന്തര ബ്രെയിന് ഇമേജിംഗിനുള്ള സി.ടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ, ഇൻട്രാവീനസ് ത്രോംബോളിസിസ്, മെക്കാനിക്കൽ ത്രോംബക്ടമി സാദ്ധ്യമായ അത്യാധുനിക കാത്ത് ലാബ്, ഡീകംപ്രസ്സീവ് ഹെമിക്രേനിയക്ടമി തുടങ്ങിയ ശസ്ത്രക്രിയകൾക്കുള്ള സൗകര്യങ്ങൾ, സ്‌ട്രോക്കിനുള്ള പരിചരണം തുടങ്ങിയവ സജ്ജമാണ്.