
തിരുവനന്തപുരം : പാലക്കാട് ബി.ജെ.പിക്കെതിരെ മത്സരിക്കാൻ സി.പി.എമ്മിന് ആളെക്കിട്ടാത്ത അവസ്ഥയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. മത്സരിപ്പിക്കാൻ വി.ഡി. സതീശൻ പിണറായിക്ക് ഒരാളെ കടംകൊടുക്കുകയായിരുന്നു. ഈ പോക്ക് പോയാൽ എത്രകാലം പാർട്ടിയുണ്ടാകുമെന്ന് ചിന്തിക്കണം. ഡീൽ എന്ന് പറയുന്നവർക്കുള്ള ഉത്തരം കൂടിയാണ് പാലക്കാട് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.