ko

കോവളം :സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. കോവളത്ത് നടന്ന സ്വാഗതസംഘം രൂപീകരണ യോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. വിജയകുമാർ, ഡോ. ടി.എൻ. സീമ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. ജയൻ ബാബു, കെ.സി. വിക്രമൻ, പുത്തൻകട വിജയൻ, കെ.എസ്. സുനിൽകുമാർ, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാർ, പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു,ഏരിയ കമ്മിറ്റി അംഗങ്ങളായ എ.ജെ.സുക്കാർണോ, എസ്.അജിത്ത്, കേരള ഓട്ടോമൊബൈൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. ഡോ.ടി.എൻ. സീമ ചെയർപേഴ്‌സണും പി.എസ്.ഹരികുമാർ ജനറൽ കൺവീനറുമായി 501 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.