മുടപുരം: അഖിലേന്ത്യ കിസാൻ സഭ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചിറയിൻകീഴിൽ നടക്കും. ഇന്ന് രാവിലെ 5ന് ശാർക്കര നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻ നായർ,അരുൺ.കെ.എസ്,സോളമൻ വെട്ടുകാട്,മനോജ്.ബി.ഇടമന,എ.എം.റൈസ്,രാഖി രവികുമാർ,ചന്ദ്രിക,ഡി.ടൈറ്റസ്,അയിരൂപ്പാറ രാമചന്ദ്രൻ,എ.മോഹൻദാസ്,ആന്റസ്‌,തോന്നയ്ക്കൽ രാജേന്ദ്രൻ എന്നിവർ സംസാരിക്കും. നാളെ രാവിലെ 10ന് പുരവൂർ റീവർവ്യൂ ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,കിസാൻസഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി,പള്ളിച്ചൽ വിജയൻ,മാത്യു വർഗീസ്,കരിയം രവി,കാവല്ലൂർ കൃഷ്ണൻ നായർ,വിളവൂർക്കൽ പ്രഭാകരൻ,വി.ബി.ജയകുമാർ,ഈഞ്ചപ്പുരി സന്തു,ആദർശ് കൃഷ്ണ,എം.അനിൽ എന്നിവർ സംസാരിക്കും.