ho

കിളിമാനൂർ: പാപ്പാല സൗഹൃദ പൂക്കൾ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൗഹൃദ പൂക്കൾ ഓഫീസ് ഹാളിൽ നടന്ന ക്യാമ്പ് പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് മനു എസ്.വി അദ്ധ്യക്ഷനായി .വാർഡ് മെമ്പർ അജ്മൽ എൻ.എസ്,ജി.എൽ.അജീഷ്,പി.ജി.മധു,ഫത്തഹുദ്ദീൻ എന്നിവർ സംസാരിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ശ്രീല ക്യാമ്പിന് നേതൃത്വം നൽകി. സെക്രട്ടറി എ.വിനു സ്വാഗതവും ബിനു.ജെ നന്ദിയും പറഞ്ഞു.