photo

തിരുവനന്തപുരം: 2036ഓടെ ഇന്ത്യയെ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 രാജ്യങ്ങളിലൊന്നായി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര കായികമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി സ്‌പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുമായി ചേർന്ന് ജില്ലാതലം മുതൽ ഖേലോ ഇന്ത്യ പദ്ധതി നടപ്പാക്കുകയാണ്. സായി ട്രിവാൻഡ്രം ഗോൾഫ് ക്ളബിലെ നവീകരിച്ച കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം സായിയിലെ അന്താരാഷ്ട്ര കായികതാരങ്ങളെ മന്ത്രി ആദരിച്ചു. മന്ത്രി, ഗോൾഫ് കളിക്കുകയും ചെയ്‌തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്നിഹിതനായിരുന്നു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ,കേന്ദ്ര ടൂറിസം മന്ത്രാലയം അഡിഷണൽ സെക്രട്ടറി സുമൻ ബില്ല,സ്‌പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ ടി.ജി.സി സെക്രട്ടറി എസ്.എൻ.രഘുചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.