നെടുമങ്ങാട്: പഴകുറ്റി-തേക്കട-വെമ്പായം റോഡുപണി അടിയന്തരമായി പൂർത്തിയാക്കണമെന്നും പണി പൂർത്തിയാക്കാതെ ബില്ല് മാറി നൽകിയ ഉദ്യോഗസ്ഥ-കരാർ മാഫിയക്കെതിരെ അടിയന്തര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനാട് ജയന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇന്ന് ഏകദിന സത്യഗ്രഹം സംഘടിപ്പിക്കും. പഴകുറ്റി ജംഗ്ഷനിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമരമെന്ന് കോൺഗ്രസ് മൂഴി മണ്ഡലം പ്രസിഡന്റ് വേട്ടമ്പള്ളി സനൽ അറിയിച്ചു.