നെടുമങ്ങാട്: കണ്ണൂർ എ.ഡി.എം നവീൻബാബുവിന്റെ ആത്മഹത്യയിൽ ആരോപണവിധേയായ പി.പി.ദിവ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് വെള്ളനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ജ്യോതിഷ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. കോട്ടൂർ ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ,തോപ്പിൽ ശശി, പ്രവീൺ മുണ്ടേല,വിമൽ കുമാർ,കട്ടയ്ക്കോട് തങ്കച്ചൻ,സന്ധ്യ,പുതുക്കുളങ്ങര മണികണ്ഠൻ,കമലരാജ്,വിജയൻ, പി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.