നെടുമങ്ങാട്: മൈലം ശാലോം സി.എസ്.ഐ ഇംഗ്ളീഷ് മീഡിയം സ്‌കൂളിന്റെയും ടൗൺ ചർച്ച് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ നിരക്കിൽ രക്തപരിശോധനയും 25ന് രാവിലെ 10 മുതൽ ഒന്നുവരെ നടക്കുമെന്ന് ഡിസ്ട്രിക്ട് ചെയർമാൻ സ്റ്റുവർട്ട്,കൺവീനർ എ.ക്രിസ്തുധരൻ,സഭ സെക്രട്ടറി ജി.ആർ.ജസ്റ്റിൻരാജ് എന്നിവർ അറിയിച്ചു.