നെടുമങ്ങാട്: ആനാട് ഗവ.ആയുർവേദ ആശുപത്രിയുടെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചുള്ളിമാനൂർ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സഹകരണത്തോടെ ചുള്ളിമാനൂർ തിരുഹൃദയ ഫെറോന ദൈവാലയത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല ഉദ്ഘാടനം ചെയ്തു. ആനിമേറ്റർ ലീല മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എ.ടി.ജോസ് സ്വാഗതം പറഞ്ഞു. ചുള്ളിമാനൂർ ഫെറോന വികാരിയും ആത്മീയ ഉപദേഷ്ടാവുമായ ഫാ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.ജെ.സെബി,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ഏരിയ പ്രസിഡന്റ് ഡോ.അനീഷ്,വാർഡ് മെമ്പർമാരായ ഷീബ ബീവി,സുമയ്യ ബീഗം എന്നിവർ സംസാരിച്ചു. അജി.ആർ നന്ദി പറഞ്ഞു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.ജെ.സെബി,ഡോ.ദീപ രാജ്, ഡോ.അനീഷ്,ഡോ.വിഷ്ണു മോഹൻ,ഡോ.പൂർണിമ എന്നിവർ നേതൃത്വം നൽകി.