
ആറ്റിങ്ങൽ: ഹെൽപ്പിംഗ് ഹാൻഡ് പ്രോജക്ടിന്റെ നേതൃത്വത്തിൽ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ ചികിത്സാനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് രുചിമേളം 24 എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. 15 ഓളം സ്റ്റാളുകളും 80 ഓളം ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. നാടൻ രുചികളും ആരോഗ്യകരമായ മറ്റ് വിഭവങ്ങളും മേളയുടെ പ്രത്യേകതയായിരുന്നു. ജില്ലാപഞ്ചായത്ത് മെമ്പർ കെ.വേണുഗോപാലൻ നായർ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജെസ്സി ജലാൽ, ഹെഡ്മാസ്റ്റർ സുജിത് എസ്, പി.ടി.എ പ്രസിഡന്റ് ഇ.നസീർ, വൈസ് പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ, എസ്.എം.സി ചെയർമാൻ ജി.ജയകുമാർ, എസ്.എം.സി അംഗങ്ങളായ സാഗർഖാൻ, എസ്.കെ സജി, വിനയ് എം.എസ്,ഹെൽപ്പിംഗ് ഹാൻഡ് കൺവീനർ നിസാർ അഹമ്മദ്, സൗമ്യ.എസ്, നാസിം തുടങ്ങിയവർ പങ്കെടുത്തു.