veededinju

മുടപുരം: കാറ്റും മഴയും മൂലം മുടപുരം കോണത്ത് കുഴിയിൽ വീട്ടിൽ പ്രതാപന്റെ വീട് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ കട്ടിലിൽ കിടന്നുറങ്ങിയ പ്രതാപൻ ടോയ്ലെറ്റിൽ പോകാനായി പുറത്തിറങ്ങിയ സമയത്താണ് മുറിയുടെ ചുവർ തകർന്ന് വീണത്. പ്രതാപൻ പുറത്തിറങ്ങിയതിനാൽ അപകടമുണ്ടായില്ല. ഈ സമയം കുടുംബാങ്ങങ്ങൾ വീട്ടിൽ ഉറങ്ങുകയായിരുന്നു. ചുവർ തകർന്നു വീഴുന്ന ശബ്ദം കേട്ട് അവർ ഓടി പുറത്തിറങ്ങി. മുറിയിൽ പാചകത്തിനായി വച്ചിരുന്ന മേശയും അതിന് മുകളിലിരുന്ന അടുപ്പിനും പാത്രങ്ങൾക്കും ഗ്യാസിനും മുകളിലായാണ് ചുവരിടിഞ്ഞത്. വെട്ടുകല്ലുകൊണ്ട് കെട്ടിയ ഷീറ്റു മേഞ്ഞ വീടായിരുന്നു. വീടിന്റെ മറ്റു ചുവരുകളും തകർന്ന നിലയിലാണ്. കിഴുവിലം പഞ്ചായത്തിലെ 13-ാം വാർഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്.