
പോത്തൻകോട്: എസ്.എൻ.ഡി.പി യോഗം ചെല്ലമംഗലം ശാഖയിലെ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ചെല്ലമംഗലം മംഗലത്ത് ഹാളിൽ ശാഖാ പ്രസിഡന്റ് സരസന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് ഉദ്ഘാടനം ചെയ്‌തു.
യൂണിയൻ വൈസ് പ്രസിഡന്റ് എൻ.സുധീന്ദ്രൻ,ഡയറക്ടർ ബോർഡംഗങ്ങളായ വി.മധുസൂദനൻ,ചെമ്പഴന്തി ശശി,വനിതാ സംഘം പ്രസിഡന്റ്‌പത്മിനി,യൂണിയൻ കൗൺസിലർ അജിത്ഘോഷ്,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എസ്.വി.ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. ശാഖ സെക്രട്ടറി വി.രാജേന്ദ്രൻ സ്വാഗതവും ലൗകുമാർ നന്ദിയും പറഞ്ഞു.
പുതിയ ശാഖ ഭാരവാഹികളായി ജി.സരസൻ (പ്രസിഡന്റ് ),ലൗകുമാർ (വൈസ് പ്രസിഡന്റ് ),വി.രാജേന്ദ്രൻ (സെക്രട്ടറി),രവീന്ദ്രൻ.ബി (യൂണിയൻ പ്രതിനിധി),ബാബു.എസ്,ശ്യാമളൻ.എസ്,ദേവരാജൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ),മോഹൻ.എസ്,കാർത്തികേയൻ,ശിവാനന്ദൻ,രഞ്ജിത്ത്ലാൽ,സുനിൽ,സുരേഷ്‌കുമാർ,പ്രസന്നൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.