കോവളം: അശാസ്ത്രീയമായ മുതലപ്പെഴി നിർമ്മാണത്തിന്റെ ഫലമായി അപകടങ്ങൾ പതിവായ സാഹചര്യത്തിൽ പെരുമാതുറ ഫിഷിംഗ് ഹാർബർ അടച്ചുപൂട്ടി പുനർനിർമ്മാണം നടത്തണമെന്നും കഴിഞ്ഞ ദിവസം മുതലപ്പൊഴിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തെ സഹായിക്കണമെന്നും അഖില കേരള ധീവരസഭ യോഗം ആവശ്യപ്പെട്ടു. ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി.ബൈജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കാലടി സുഗതൻ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ പാറശേരി ഉണ്ണി,ആർ.സുരേഷ് കുമാർ,ജില്ലാ വൈസ് പ്രസിഡന്റ് നീറമൺകര ജോയ്,ജില്ലാ ജോയിന്റ് സെക്രട്ടറി പൊഴിയൂർ പ്രസാദ്,ട്രഷറർ മണി അഞ്ചുതെങ്ങ്,നേതാക്കളായ പനത്തുറ പ്രശാന്തൻ,മനോജ് കരുമം,നെല്ലിയോട് ഷാജി,കാലടി സന്തോഷ്,നാഗേന്ദ്രൻ കുളത്തറ,ജയപ്രകാശ് പൂന്തുറ,ബിനു ആഴംകാൽ,ഗിരീഷ് കോവളം തുടങ്ങിയവർ സംസാരിച്ചു.