
തിരുവനന്തപുരം: മതനിരപേക്ഷ രാഷ്ട്രം നിലനിറുത്താനായുള്ള രാഹുൽ ഗാന്ധിയുടെ എല്ലാ പോരാട്ടങ്ങൾക്കും കേരളം ശക്തി പകരുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി. മഹിളാ കോൺഗ്രസ് കല്ലറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ക്യാമ്പ് പാലോട് എ.എ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രവി. ബ്ലോക്ക് പ്രസിഡന്റ് വി.ആർ. രശ്മി അദ്ധ്യക്ഷതവഹിച്ചു. ഡോ. സുഷമ ദീപാ അനിൽ,ജില്ലാ ഭാരവാഹികളായ ഗീതാപ്രിജി, ഷീബ, ലിൻസ ബദർ, ആനാട് ജയൻ,ഡി. രഘുനാഥൻ, ബാജി ലാൽ , നന്ദിയോട് സുശീലൻ, പാലോട് അരുൺ, പത്മാലയം മിനിലാൽ. പള്ളിവിള സലിം, ബിനു ലാൽ, രാജ്കുമാർ എന്നിവർ വിവിധ സെഷനുകളിൽ നേതൃത്വം നല്കി. സമാപന സമ്മേളനം രമണി പി. നായർ ഉദ്ഘാടനം ചെയ്തു.