
നെയ്യാറ്റിൻകര: വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് വിശ്വഭാരതി പബ്ലിക് സ്‌കൂളിന്റെ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ വി.വേലപ്പൻ നായർക്ക് 2024 ഭാരത് സേവക് പുരസ്‌കാരം സമർപ്പിച്ചു.വിശ്വഭാരതി പബ്ലിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ പുരസ്‌കാരം നൽകി ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ, ബി.എസ്.എസ് ഡയറക്ടർ ജനറൽ ജയാശ്രീകുമാർ,കൗൺസിലർമാരായ ഗ്രാമം പ്രവീൺ,പ്രസന്നകുമാർ, ബി.എസ്.എസ് കോ-ഓർഡിനേറ്റർ ചമ്പയിൽ സുരേഷ്, മഹാത്മാ സാംസ്‌കാരിക വേദി സെക്രട്ടറി അഡ്വ.മഞ്ചവിളാകം ജയകുമാർ, അജയാക്ഷൻ.പി.എസ്,തത്തിയൂർ ഷിബു, വിശ്വഭാരതി ട്രസ്റ്റ് വൈസ് ചെയർമാൻ ആർ.വി.സനിൽകുമാർ എന്നിവർ പ്രസംഗിച്ചു.