തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരായ ഹർജി നിലനിൽക്കില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിലപാട് സുപ്രീംകോടതി ശരിവച്ചത് കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്ദപൂർത്തി സ്മാരക മന്ദിരത്തിൽ ചേർന്ന പത്രാധിപർ കെ.സുകുമാരൻ സ്‌മാരക യൂണിയൻ കൗൺസിൽ യോഗം സ്വാഗതം ചെയ്‌തു.
യോഗത്തിൽ പ്രസിഡന്റ് ഡി. പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ജനറൽ സെക്രട്ടറിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടി യൂണിയൻ നേതാക്കളായ ഡി.പ്രേംരാജ്,ആലുവിള അജിത്ത്,ചേന്തി അനിൽ,വലിയതുറ ഷിബു,കെ.പി.അമ്പീശൻ എന്നിവരടങ്ങുന്ന അഞ്ചംഗ കമ്മിറ്റിക്ക് രൂപം നൽകി.