
തിരുവനന്തപുരം: നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പി.ആർ.എസ് ഹോസ്‌പിറ്റൽ,കേരള പൊലീസ് പോൾ-ബ്ലഡ് എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 60 പേർ രജിസ്റ്റർ ചെയ്യുകയും 53 സാമ്പിളുകൾ ലഭിക്കുകയും ചെയ്‌തു. ക്യാമ്പിൽ പി.ആർ.എസ് ഹോസ്‌പിറ്റലിലെ ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ.വി.ഇ.കൃഷ്ണ മോഹൻ,നേമം സി.ഐ രഗീഷ് കുമാർ.ആർ,വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ലീന എൻ.നായർ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബിന്ദു പിള്ള,ഹെഡ്മിസ്ട്രസ് ഷീബ.എസ്,പി.ടി.എ പ്രസിഡന്റ് സജൻ.എസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിനിത.കെ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.