പാറശാല: പരശുവയ്ക്കൽ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ബാങ്ക് ഹാളിൽ നടന്നു. പ്രസിഡന്റ് പി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.അജയകുമാർ,മധു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്‌മിത,ഓഡിറ്റർ സുനിത,ബാങ്ക് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന സഹകാരികളെയും കർഷകരെയും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു.