
പോത്തൻകോട്: കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നിർമ്മിച്ച വനിതാഹോസ്റ്റൽ മന്ദിരം കേന്ദ്ര കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. 32.88 കോടി ചെലവിൽ നിർമ്മിച്ച മൂന്ന് നിലകളുള്ള ഹോസ്റ്റലിൽ അഞ്ച് ബ്ലോക്കുകളിലായി 300 കിടക്കകളും 108 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഡൈനിംഗ് ഹാളും സ്റ്റോറേജ് റൂമുകളും, സ്റ്റാഫ് ഡോർമിറ്ററിയും ഉണ്ട്. താഴത്തെ നിലയിൽ ശുചിമുറിയോട് കൂടിയ18 സ്റ്റുഡിയോ മുറികളും, വിശ്രമത്തിനായി രണ്ട് പൊതു മുറികളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, അർജ്ജുന അവാർഡ് ജേതാക്കളായ പത്മിനി തോമസ്, എസ്.ഓമനകുമാരി, ഗീതു അന്ന ജോസ്, സജി തോമസ്, വി.ദിജു, കെ.എം.ബീനമോൾ, സായ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഋതു പഠിക് തുടങ്ങിയവർ സംസാരിച്ചു.