
നെയ്യാറ്റിൻകര: അഖിലേന്ത്യ നാടാർ അസോസിയേഷൻ വൈകുണ്ഠ സ്വാമി ചാരിറ്റബിൾ ട്രസ്റ്റ് അതിയന്നൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ പുരസ്‌കാര വിതരണം അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് എസ്.എസ്.അജിത്കുമാർ ഉദ്‌ഘാടനം ചെയ്തു.
കണ്ണറവിള ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എസ്.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. കേരള ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി മുഖ്യപ്രഭാഷണം നടത്തി. എ.എൻ.എ സെൻട്രൽ കൗൺസിൽ അംഗം നെല്ലിമൂട് ശ്രീകുമാർ,കെ.എൽ.രാജീവ്,ടി.ജയൻ കണ്ണറവിള,ടി.എസ്.വിജയകുമാർ,ബി.കെ.ജയകുമാർ,കോട്ടുകാൽക്കോണം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ എസ്.എ.പി അസിസ്റ്റന്റ് കമാൻഡന്റ് ശിവപ്രകാശ്,സബ് ഇൻസ്‌പെക്ടർ ഈ.സുധീർ,മറൈൻ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ വിപിൻരാജ് എന്നിവരെയും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു.
ഫോട്ടോ: അഖിലേന്ത്യ നാടാർ അസോസിയേഷൻ വൈകുണ്ഠ സ്വാമി ചാരിറ്റബിൾ ട്രസ്റ്റ് അതിയന്നൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ പുരസ്‌കാര വിതരണം അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് എസ്.എസ്.അജിത്കുമാർ ഉദ്‌ഘാടനം ചെയ്യുന്നു