തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഉത്സവക്കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജനറൽ കൺവീനറായി രാജേന്ദ്രൻ നായരെയും ജോയിന്റ് ജനറൽ കൺവീനറായി ജ്യോതിഷ് കുമാറിനെയും ഇന്നലെ ചേർന്ന ട്രസ്റ്റ് ബോർ‌ഡ് യോഗത്തിൽ തിരഞ്ഞെടുത്തു. ഗോപാലകൃഷ്ണൻ നായരാണ് പ്രോഗ്രാം കമ്മിറ്റി കൺവീനർ. മുരളീധരൻ നായർ (അക്കോമഡേഷൻ), ആർ.ജെ.പ്രദീപ് (പബ്ലിസിറ്റി, മീഡിയ), സുശീല ദേവി (കുത്തിയോട്ടം), ഹരികുമാർ (മെസ്സ്), കെ.പി.രാജശേഖരൻ നായർ (അന്നദാനം), അനിൽകുമാർ (പ്രൊസഷൻ), ഉമേഷ് (റിസപ്ഷൻ), ഗിരിജ കുമാരി (വോളന്റിയർ) എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു.