manas

തിരുവനന്തപുരം: മനസ് ( മലയാള നാടക സഹൃദയ സംഘം) സംഘടിപ്പിച്ച ഒമ്പതാമത് നാടകവിരുന്ന് സമാപിച്ചു. മന്ത്രി ജി.ആർ. അനിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു.

മനസ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ അദ്ധ്യക്ഷനായിരുന്നു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ,ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ചന്ദ്രൻ,മനസ് ജനറൽ സെക്രട്ടറി കരുംകുളം ബാബു,വൈസ് പ്രസിഡന്റ് എസ്.രത്നകുമാർ എന്നിവർ സംസാരിച്ചു. ഡോ.പ്രമോദ് പയ്യന്നൂർ,ബൈജുചന്ദ്രൻ,പെരുന്താന്നി ബാലചന്ദ്രൻനായർ,വയലിക്കട പ്രസന്നൻ എന്നിവരെ മന്ത്രി ആദരിച്ചു. തുടർന്ന് തിരുവനന്തപുരം മലയാള നാടക വേദിയുടെ നാടകം 'സ്വന്തം നാമധേയത്തിൽ" അരങ്ങേറി.