കാട്ടാക്കട:പ്ലാവൂർ സി.എസ്.ഐ സഭാദിനാഘോഷം ആരംഭിച്ചു. 27ന് സമാപിക്കും.എൽ.കെ.പ്രസാദ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.23വരെ എല്ലാ ദിവസവും വൈകിട്ട് 7ന് കൺവെൻഷൻ,റവ.ഡോ.എൽ.വി.വിപിൻലാൽ ക്രിസ്തുദാസ്, ജെ.സ്റ്റാൻലി ജോൺസ്, ജെ.ജേക്കബ് എന്നിവർ പങ്കെടുക്കും.24ന് വൈകിട്ട് 7ന് കുടുംബ സംഗമം.ബെൻസിക് മിരാൻഡ നേതൃത്വം നൽകും.റവ.ഡി.ജയകുമാർ അദ്ധ്യക്ഷത വഹിക്കും.25ന് വൈകിട്ട് 4ന് പുനരധിവാസ കേന്ദ്ര സന്ദർശനം.26ന് രാവിലെ 9ന് സാന്ത്വന സ്പർശം.27ന് രാവിലെ 8.30ന് സഭാദിന സ്‌തോത്രാരാധന.