photo

നെയ്യാറ്റിൻകര : എ.കെ.പി.എ നെയ്യാറ്റിൻകര മേഖലാ വാർഷിക സമ്മേളനം നെയ്യാറ്റിൻകര ടൗൺ ഹാളിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കുട്ടപ്പന മഹേഷ് പതാകയുയർത്തി. ഫോട്ടോ പ്രദർശനം സംസ്ഥാ കമ്മിറ്റി അംഗം സതീഷ്ശങ്കർ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് വി.ബ്ജിയോർകുമാർ സ്വാഗതം പറഞ്ഞു.പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എം.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗം അനിൽ മണക്കാട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആർ.വി.മധു ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ ട്രഷറർ ജി.സന്തോഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അജിത്, വി.രാജൻ, തിരുവനന്തപുരം സൗത്ത്‌ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ, മേഖലാ പി.ആർ.ഒ ആനന്ദ് അനിൽ, തിരുവനന്തപുരം നോർത്ത് മേഖലാ പ്രസിഡന്റ് ഹരി തിരുമല,പാറശാല മേഖലാ സെക്രട്ടറി മാധവൻ നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജഗദം അനിൽ, ഡി.സൗന്ദർരാജ്, അനിഷ എ.എസ്, അജി.എസ്.വി, സുധൻ സ്വാമി, ഋഷികേശ്,ഇ.സദാശിവൻ നായർ എന്നിവർ പങ്കെടുത്തു.