
ആറ്റിങ്ങൽ:മഹിളാകോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സാഹസ് ബ്ലോക്ക് ക്യാമ്പ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ദീപ അദ്ധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി,ജില്ലാ പ്രസിഡന്റ് ഗായത്രി,സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു ചന്ദ്രൻ,സംസ്ഥാന സെക്രട്ടറി ദീപ അനിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഷീല. ജില്ലാ സെക്രട്ടറി ലാലി ജയകുമാർ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ,ജോസഫ് പെരേര,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.ബിഷ്‌ണു,മുൻ ബ്ലോക്ക് പ്രസിഡന്റ് അംബിരാജ, മണ്ഡലം പ്രസിഡന്റ്‌മാരായ സവാദ് ഖാൻ,പ്രശാന്ത്. റോബിൻ,ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ശശികല തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്ത് രാജ് കമ്മിറ്റി ചെയർമാൻ ആനാട് ജയൻ,കെ. പി. സി .സി കാര്യ നിർവഹകണ സമിതി അംഗം രമണി.പി.നായർ തുടങ്ങിയവർ ക്ലാസ് നയിച്ചു.