ആറ്റിങ്ങൽ: പ്ലാറ്റിനം ജൂബിലി നിറവിൽ ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക്. ആഘോഷത്തിന്റെ ഭാഗമായി ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ, നീതി മെഡിക്കൽ, സഹകരണ ഇക്കോ ഷോപ്പ് എന്നിവയുടെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 9.30ന് സംഘടിപ്പിക്കും.നീതി മെഡിക്കൽ സ്റ്റോർ വി.ശശി എം.എൽ.എയും ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ഒ.എസ് അംബികയും സഹകരണ ഇക്കോ ഷോപ്പ് ആർ.രാമുവും ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡന്റ് അഡ്വ. ദിലീപ്.വി.എൽ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി ബിന്ദുമോൾ റിപ്പോർട്ട് അവതരിപ്പിക്കും.പള്ളിയറ ശശി,അഡ്വ.എസ്.ലെനിൻ,എസ്.ഷിബു,വിഷ്ണു രവീന്ദ്രൻ,ആർ.നന്ദുരാജ് തുടങ്ങിയവർ പങ്കെടുക്കും.