hi

കിളിമാനൂർ: റോഡിന് സൈഡിലായി സ്ഥിതി ചെയ്യുന്ന കലിംഗ് അപകട ഭീഷണിയാകുന്നു. സംസ്ഥാന പാതയിൽ കാരേറ്റിനും പുളിമാത്തിനും ഇടയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കലിങ്ക് രാത്രി കാലങ്ങളിൽ പലപ്പോഴും വാഹനങ്ങളിൽ വരുന്നവർ കാണാറില്ല. ഇങ്ങനെ നിരവധി പേർക്കാണ് അപകടം സംഭവിച്ചത്. ഓണ ദിവസം പുളിമാത്ത് സ്വദേശി അനിലിന്റെ വാഹനം കലിങ്കിൽ ഇടിച്ച് വാഹനം ഭാഗീകമായി തകർന്നു. ഭാഗ്യം കൊണ്ട് സുനിൽ രക്ഷപ്പെട്ടു. ഇപ്പോൾ കലിങ്കിന് ചുറ്റും കാടു വളർന്നതോടെ പകൽ സമയങ്ങളിൽ പോലും ഇത് കാണാറില്ല. സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് റോഡ് നവീകരണം ഉണ്ടായിട്ടും റോഡിനോട് ചേർന്നു നിൽക്കുന്ന കലിംഗ് നീക്കാത്തതാണ് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നത്.