silastha

മുരുക്കുംപുഴ: ഇടവിളാകം യു.പി സ്‌കൂളിൽ വിദ്യാർത്ഥികളിലൂടെ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ടാറ്റാ കൺസൾട്ടൻസി സർവീസസ് കമ്മ്യൂണിറ്റി എൺവയോൺമെന്റസ് പോൺസിബിലിറ്റി ഫണ്ടിൽ ഉൾപ്പെടുത്തി സ്‌കൂളിൽ അനുവദിച്ച ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം വി.ശശി എം.എൽ.എ നിർവഹിച്ചു. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമഇടവിളാകം അദ്ധ്യക്ഷത വഹിച്ചു. ടി.സി.എസ് ഐ.പി.ഡി. മാനേജർ എൻ.ബി. ശിവദാസൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ, സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. ലൈല, ബ്ലോക്ക് പഞ്ചായത്തംഗം എം.എ ഷഹീൻ, ബി.പി.സി ഡോ. ഉണ്ണികൃഷ്ണൻ പാറക്കൽ, എസ്.എം.സി ചെയർമാൻ ഈ.എസ്. സലാം, പള്ളിപ്പുറം ജയകുമാർ, യു.ശാലിനി, രാജീവൻ, പി. ഷാജി, ഒ.എസ്. ലേഖ, പി.ടി.എ പ്രസിഡന്റ് ബിനു മംഗലപുരം തുടങ്ങിയവർ പങ്കെടുത്തു. അൻപതി ഏഴ് ലക്ഷം രൂപ ചെലവിൽ രണ്ട് ക്ലാസ് റും ഡൈനിംഗ് ഹാൾ, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള എന്നിവ നിർമ്മിക്കും.