
ആലപ്പുഴ :പ്രമുഖ കയർ കയറ്റുമതി സ്ഥാപനമായ ആലപ്പി കമ്പനിയുടെ ജനറൽ മാനേജരും, ഡയറക്ടർ ബോർഡ് അംഗവുമായ ആറാട്ടുവഴി സരസ് വീട്ടിൽ എൻ.വേണുഗോപാൽ (93) നിര്യാതനായി. തിരുവനന്തപുരം കടയ്ക്കാവൂർ വെണ്ടോടിവയൽ കുടുംബാംഗമാണ്. ഭാര്യ: ഡോ. സുമിത്രാവേണുഗോപാൽ. മക്കൾ: അശോക് വേണുഗോപാൽ (എം.ഡി, ആലപ്പി കമ്പനി ), വിവേക് വേണുഗോപാൽ ( എം.ഡി, വില്യം ഗുഡേക്കർ ). മരുമക്കൾ: സുമാഅശോക്, ധന്യാപ്രസാദ്. സംസ്കാരം ചാത്തനാട് ശ്മശാനത്തിൽ നടന്നു.