നെടുമങ്ങാട് : നെഹ്റു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും നടത്തുന്ന മൻ കി ബാത് ബ്ലോക്കുതല ക്വിസ് മത്സരം ഈയാഴ്ച ആരംഭിക്കുമെന്ന് കോഓർഡിനേറ്ററും അദ്ധ്യാപകനുമായ ആദർശ് എം.എം അറിയിച്ചു. ജില്ലാതല വിജയികൾക്ക് സൗജന്യ ഡൽഹി യാത്രയും റിപ്പബ്ലിക് ദിന പരേഡ് നേരിൽ കാണാനുള്ള അവസരവും ലഭിക്കുംഎച്ച്.എസ്, എച്ച്.എസ്.എസ്,കോളേജ് വിദ്യാർത്ഥികൾക്കാണ് അവസരം.എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും.കൂടുതൽ പേരെ പങ്കെടുപ്പിക്കുന്ന സ്ഥാപനത്തിനും അദ്ധ്യാപക കോഓർഡിനേറ്റർക്കും സർട്ടിഫിക്കറ്റുണ്ട്‌.ഫോൺ : 9495945017.