
വെഞ്ഞാറമൂട്:മൗലാന അബുൾ കലാം ആസാദ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂൾ സീനിയർ സെക്കൻഡറിയിൽ നടന്ന ഭാരത് സഹോദയ സി.ബി.എസ്.ഇ സ്‌കൂൾ കലോത്സവം 'ഭാരതീയം' അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ഭാരത് സഹോദയ പ്രസിഡന്റ് എസ്.ഷിബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ഭാരത് സഹോദയ ജനറൽ സെക്രട്ടറി ഡോ.ജയന്തി.എസ് സ്വാഗതം പറഞ്ഞു.ഡി.കെ.മുരളി എം.എൽ എ മുഖ്യ പ്രഭാഷണം നടത്തി. എഴുമാറ്റൂർ രാജരാജവർമ്മ മുഖ്യാതിഥിയായി.ഭാരത് സഹോദയ വൈസ് പ്രസിഡന്റ് അരുൺ.എസ്,എസ്.സി.ബി പ്രസിഡന്റ് എ.എം.റൈസ്,എം.എ.കെ.എ.എം സ്‌കൂൾ ചെയർമാൻ എ.എ.റഷീദ്,വൈസ് ചെയർമാൻ നീർച്ചാലിൽ ബഷീർ,ജനറൽ സെക്രട്ടറി നൗഷാദ് മൈലക്കൽ,ജോ.സെക്രട്ടറി നാസർ ഖാൻ,ട്രഷറർ എസ്.എ.മജീദ്,പി.ടി.എ പ്രസിഡന്റ് ബിനു എസ് നായർ എന്നിവർ പങ്കെടുത്തു.എം.എ.കെ.എ.എം സ്‌കൂൾ പ്രിൻസിപ്പൽ ആനി ജോൺ നന്ദി പറഞ്ഞു.