
നെടുമങ്ങാട്: പഴകുറ്റി-തേക്കട-വെമ്പായം റോഡുപണി അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനാട് ജയന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പഴകുറ്റി ജംഗ്ഷനിൽ ഏകദിന സത്യഗ്രഹം സംഘടിപ്പിച്ചു.മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടമ്പള്ളി സനൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡൻറുമാരായ ടി. അർജുനൻ, ബിനു എസ്. നായർ, പുരുഷോത്തമൻ നായർ, മനോജ്, കെ.പി.സി.സി ന്യൂനപക്ഷ സെൽ സംസ്ഥാന കൺവീനർ എസ്. മുജീബ്, സെയ്ദലി കായ്പ്പാടി,ആനാട് സുരേഷ്,പി.എൻ. ഷീല,ഹുമയൂൺ കബീർതുടങ്ങിയവർ സംസാരിച്ചു.വേട്ടംപള്ളി രഘുനാഥനായർ, കെ.ശേഖരൻ, ആർ. അജയകുമാർ,മൂഴി സുനിൽ വേങ്കവിള സുരേഷ്, ആർ.ജെ. മഞ്ജു,ഷമി, പത്മിനിയമ്മ, ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.സമാപന യോഗം കല്ലറ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.