
എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എം.എസ്സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ (ഫുൾടൈം/പാർട്ട്ടൈം) എം.ടെക് (2008 സ്കീം), മൂന്നാം സെമസ്റ്റർ (പാർട്ട്ടൈം)മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 28 മുതൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും. വിവരങ്ങൾക്ക് www.keralauniversity.ac.in.
ഓർമിക്കാൻ...
സിടെറ്റ് കറക്ഷൻ വിൻഡോ:
സിടെറ്റ് പരീക്ഷാ രജിസ്ട്രേഷൻ നടത്തിയവർക്ക് തെറ്റുതിരുത്തലിനുള്ള കറക്ഷൻ വിൻഡോ സി.ബി.എസ്.ഇ തുറന്നു. 25 വരെ തെറ്റുതിരുത്തൽ നടത്താം. വെബ്സൈറ്റ്: ctet.nic.in.
എം.ടെക്:
ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ എൻവയൺമെന്റൽ ഹെൽത്ത്, റിസ്ക് ആൻഡ് സേഫ്റ്റി മാനേജ്മെന്റ് എം.ടെക് പ്രോഗ്രാമിന് 27 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: jmicoe.in.
പാരാമെഡിക്കൽ ഡിപ്ലോമ:
ഫാർമസി ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: www.lbscentre.kerala.gov.in.
എൽ എൽ.ബി ഓപ്ഷൻ:
5 വർഷ, 3 വർഷ എൽ എൽ.ബി പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ഓപ്ഷൻ കൺഫർമേഷൻ ഇന്നുകൂടി നടത്താം. വെബ്സൈറ്റ് www.cee.kerala.gov.in.
എൻടെറ്റ്:
നാഷണൽ ടീച്ചർ എൻട്രൻസ് ടെസ്റ്റിന് (ആയുർവേദം, സിദ്ധ, ഹോമിയോ, യുനാനി ശാഖകളിലേക്കുള്ള എൻ.ടി.എയുടെ അദ്ധ്യാപന യോഗ്യതാ പരീക്ഷ) ഇന്നുകൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: https://exams.nta.ac.in/NTET.
പി.ജി നഴ്സിംഗ് ഓപ്ഷൻ നൽകാം
പി.ജി നഴ്സിംഗ് കോഴ്സിലേക്കുളള മോപ്അപ് അലോട്ട്മെന്റിന് www.cee.kerala.gov.in ൽ 23ന് ഉച്ചയ്ക്ക് രണ്ടുവരെ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
പ്രവേശന പരീക്ഷ മാറ്റി
സംസ്കൃത സർവകലാശാല 22ന് നടത്താനിരുന്ന സോഷ്യൽ വർക്ക് വിഭാഗത്തിലേക്കുള്ള പിഎച്ച്.ഡി പ്രവേശന പരീക്ഷ 24ലേയ്ക്ക് മാറ്റി. സമയം ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ.
പി.ജി ഡെന്റൽ അലോട്ട്മെന്റ്
തിരുവനന്തപുരം: പി.ജി ഡെന്റൽ കോഴ്സിലേക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിൽ കോളേജ് തലത്തിൽ പ്രവേശനം നടത്തും. പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് ലിസ്റ്റ്/ സാദ്ധ്യതാ ലിസ്റ്റ്/ യോഗ്യത ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർത്ഥികൾ 25ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിൽ ബന്ധപ്പെടണം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഫോൺ: 0471-2525300.
ഫൈൻ ആർട്സ് പ്രവേശനം
തിരുവനന്തപുരം ഗവ. ഫൈൻ ആർട്സ് കോളേജിൽ മാസ്റ്റർ ഒഫ് ഫൈൻ ആർട്സ് പ്രവേശനത്തിന് www.dtekerala.gov.inൽ 23 മുതൽ 29വരെ അപേക്ഷിക്കാം. ഫോൺ- 0471 2561313
എം ടെക് പ്രവേശനം 23വരെ
സാങ്കേതിക സർവകലാശാലയുടെ പഠന-ഗവേഷണ സ്കൂളുകളിൽ എം.ടെക് സീറ്റുകളിലേക്ക് പ്രവേശനം 23 വരെ തുടരും. മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽ ടെക്നോളജി (മെക്കാനിക്കൽ), ഇൻഫ്രാസ്ട്രക്ച്ചർ എൻജി. ആൻഡ് മാനേജ്മെന്റ് (സിവിൽ), ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി (ഇലക്ട്രിക്കൽ ), എംബഡഡ് സിസ്റ്റംസ് ടെക്നോളജീസ് (ഇലക്ട്രോണിക്സ്) എന്നീ സ്പെഷ്യലൈസേഷനുകളിലാണ് ഒഴിവുള്ളത്. അസ്സൽ രേഖകൾ സഹിതം 23ന് വൈകിട്ട് 5നകം മുൻപ് ശ്രീകാര്യം അലത്തറ അമ്പാടിനഗറിലുള്ള സർവകലാശാല ആസ്ഥാനത്ത് ഹാജരാകണം. ഫോൺ- 94957 41482, 97451 08232