ko

കോവളം : നഗരസഭയിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആറ്റുകാൽ മണ്ഡലം നഗരസഭ തിരുവല്ലം സോണൽ ഓഫീസിനുമുന്നിൽ ധർണ സംഘടിപ്പിച്ചു.ബി.ജെ.പി ജില്ലാ സമിതി അംഗം പൂജപ്പുര മഹേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് കോളിയൂർ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി തിരുവല്ലം ഏരിയ പ്രസിഡന്റ് പാച്ചല്ലൂർ ഗോപകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി കമലേശ്വരം ഗിരി, തിരുവല്ലം വാർഡ് കൗൺസിലർ സത്യവതി, ബി.ജെ.പി മേഖലാ ഉപാദ്ധ്യക്ഷൻ ശിവശങ്കരൻ നായർ,സംസ്ഥാന സമിതി അംഗം ഡോ.പാച്ചല്ലൂർ അശോകൻ, ഏരിയ ജനറൽ സെക്രട്ടറി വയലിൻകര രതീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സരളാദേവി, മണ്ഡലം സെക്രട്ടറിമാരായ പനത്തുറ സതീഷ്, കാലടി സജീവ്, ജില്ലാ കമ്മിറ്റി അംഗം നെടുമം രാജേഷ്, തുടങ്ങിയവർ സംസാരിച്ചു.