തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാര്യവട്ടം ക്യാമ്പസിൽ പണികഴിപ്പിച്ച രണ്ട് ഹോസ്റ്റലുകളുടെയും റീജനറേറ്റീവ് മെഡിസിൻ ആൻഡ് സ്റ്റെം സെൽ ലബോറട്ടറി കെട്ടിടത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്റി പിണറായി വിജയൻ 23ന് വൈകിട്ട് നാലിന് നിർവഹിക്കും. മന്ത്റി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയാവും.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി കിഫ്ബി പണമുപയോഗിച്ചാണ് ഹോസ്റ്റലുകൾ നിർമ്മിച്ചത്.സ്റ്റെം സെൽ ഗവേഷണത്തിനാണ് ലബോറട്ടറി നിർമ്മിച്ചത്. പദ്ധതികൾക്കായി 27കോടി ചെലവിട്ടു.