
ഉദിയൻകുളങ്ങര: അമ്പലം കൊടുക്കര പുരുഷസംഘം 15-ാം വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എസ്.കെ.രാജേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. എ.ബി.സജു (ചായ്ക്കോട്ടുകോണം വാർഡ് കൗൺസിലർ), കൊല്ലയിൽ രാജൻ (പെരുമ്പോട്ടുകോണം വാർഡ് മെമ്പർ),എം.എസ്.അജയൻ (കൊടുംകര ക്ഷേത്രം പ്രസിഡന്റ്), കൊല്ലയിൽ അജിത്ത്കുമാർ (ബി.ജെ.പിസംസ്ഥാന കൗൺസിൽ അംഗം), അഡ്വ. മഞ്ചവിളാകം ജയൻ (ഐ.എൻ.സി കൊല്ലയിൽ മണ്ഡലം പ്രസിഡന്റ്) ആർ.ശശികുമാർ (സി.പി.ഐ എം മഞ്ചവിളാകം ലോക്കൽ കമ്മിറ്റി അംഗം) എന്നിവർ ആശംസകളറിയിച്ചു.ആർ.എ.ബിനു (സംഘം ട്രഷറർ) കൃതജ്ഞത പറഞ്ഞു.