vyapari

കല്ലമ്പലം: കല്ലമ്പലം മേഖലയിൽ ആരോഗ്യവിഭാഗം വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്ന് ആക്ഷേപം. ഈ നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ചിറയിൻകീഴ്‌ മേഖലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബി.ജോഷി ബാസു, ജില്ല സെക്രട്ടറി ബി.മുഹമ്മദ് റാഫി, മേഖല ട്രഷറർ ബി.അനിൽകുമാർ, ഭാരവാഹികളായ എസ്.ശ്രീകുമാർ, കെ.അനിൽകുമാർ ഫിറോസ് ഖാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയിൽ

കല്ലമ്പലം: ഓൺലൈൻ വ്യാപാരത്തിന്റെ കടന്നുകയറ്റവും സാമ്പത്തിക മാന്ദ്യവും മൂലം ചെറുകിട വ്യാപാര മേഖല രൂക്ഷമായ പ്രതിസന്ധി നേരിടുന്നതായും സർക്കാർ ഇടപെടൽ വേണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഒട്ടേറെ വ്യാപാര സ്‌ഥാപനങ്ങൾ കടക്കെണി മൂലം പൂട്ടി. കുറെപ്പേർ ആത്മഹത്യ ചെയ്‌തു. പലരും ആത്മഹത്യയുടെ വക്കിലാണ്.