നെടുമങ്ങാട് : കഴിഞ്ഞ പത്ത് വർഷമായി നെടുമങ്ങാട് മാർക്കറ്റിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും ഫണ്ട് ദുർവിനിയോഗം നടക്കുന്നതായും ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.അർജുനന്റെ അദ്ധ്യക്ഷതയിൽ എം.എ വാഹിദ്,തേക്കട അനിൽകുമാർ,എൻ.ബാജി ,നെട്ടറച്ചിറ ജയൻ, എസ്.അരുൺകുമാർ,വട്ടപ്പാറ ചന്ദ്രൻ,പുങ്കുമൂട് അജി,മഹേഷ്ചന്ദ്രൻ,എൻ.ഫാത്തിമ,ചിറമുക്ക് റാഫി എന്നിവർ പങ്കെടുത്തു.