
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ, കേരള വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ, മിൽമയിൽ മാനേജർ (ക്വാളിറ്റി കൺട്രോൾ) (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി), പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ വെൽഫയർ ഓഫീസർ ഗ്രേഡ് 2, ആരോഗ്യ വകുപ്പിൽ ഡെന്റൽ അസിസ്റ്റന്റ് സർജൻ തുടങ്ങി സംസ്ഥാന, ജില്ലാ തലങ്ങളിൽ ജനറൽ,സ്‌പെഷ്യൽ,എൻ.സി.എ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലായി 53 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 04.12.2024.
സാദ്ധ്യതാപട്ടിക
കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ഓവർസിയർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 252/2023), മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 40/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപട്ടിക
അച്ചടി വകുപ്പിൽ ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 607/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റിൽ ഓഫീസ് അറ്റൻഡർ ഗ്രേഡ് 2 (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 105/2022) തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
പി.എസ്.സി പരീക്ഷ 23,25 തീയതികളിൽ
കോഴിക്കോട്: ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പി.ടി.എച്ച്.എസ്.ടി (ഹിന്ദി) (കാറ്റഗറി നം. 271/22)) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും അസ്സൽ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തവർക്കായി ഒക്ടോബർ 9, 11 തീയതികളിൽ നടത്താനിരുന്ന അഭിമുഖ പരീക്ഷ യഥാക്രമം 23ന് കേരള പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിലും 25ന് കണ്ണൂർ ജില്ലാ ഓഫീസിലും നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് ആവശ്യമായ രേഖകൾ സഹിതം അഭിമുഖ പരീക്ഷയ്ക്കായി എത്തണം. ഉദ്യോഗാർത്ഥികൾ പരിഷ്കരിച്ച കെ ഫോം പി.എസ്.സി യുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോൺ: 04952371971.
വ്യാവസായിക
പരിശീലനവകുപ്പ്:
തൊഴിൽ മേള 24 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽനിന്നും അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവർക്കുമായി വ്യാവസായിക പരിശീലനവകുപ്പിന്റെ മെഗാ തൊഴിൽമേള സ്പെക്ട്രം ജോബ് ഫെയർ 24ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂർ ഐ.ടി.ഐയിൽ രാവിലെ 11.30ന് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് www.knowledgemission.kerala.gov.in/dwms ആപ്പ് വഴിയുള്ള രജിസ്ടേഷൻ നടപടികൾക്ക് തുടക്കമായതായി ഡെപ്യൂട്ടി സ്റ്റേറ്റ് അപ്രന്റിസ്ഷിപ്പ് അഡ്വൈസർ അറിയിച്ചു. സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. വിവരങ്ങൾക്ക് അടുത്തുള്ള ഐ.ടി.ഐകളിൽ ബന്ധപ്പെടേണ്ടതാണ്.