rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ, കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലേയും തമിഴ്നാടിനു മുകളിലേയും ചക്രവാതച്ചുഴികളുടെ സ്വാധീനത്താലാണിത്. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അല‌ർട്ട്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം നാളെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24ന് പശ്ചിമ ബംഗാൾ, ഒഡീഷാ തീരത്തുനിന്ന് കാറ്റ് കരയിൽ പ്രവേശിക്കും. ഒഡീഷ തീരത്ത് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തെ ഈ ചുഴലിക്കാറ്റ് ബാധിക്കില്ല. ഡാന എന്ന പേരിലാകും ഇത് അറിയപ്പെടുക. ഖത്തറാണ് പേര് നിർദ്ദേശിച്ചത്. 'വിലയേറിയ മുത്ത്' എന്നാണ് അർത്ഥം.