പൂവാർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് ആസോസിയേഷന്റെ മണ്ഡലം സമ്മേളനം കാഞ്ഞിരംകുളം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ നടന്നു.കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡന്റ്‌ എൻ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്‌ വി.സി റസ്സൽ ഉത്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലംപ്രസിഡന്റ്‌ ആർ.തങ്കരാജ്, കെ.എസ്.എസ്.പി.എ കോവളം നിയോജകമണ്ഡലം പ്രസിഡന്റ്‌ റ്റി.കെ അശോക് കുമാർ, സെക്രട്ടറി വട്ടവിള രാജേന്ദ്രൻ,ട്രഷറർ രാജ്‌കുമാർ, ഡി.അജിത്കുമാർ, ജെ. താരസിംഗ്, സന്തോഷ്‌കുമാർ, ജോൺഷൈസൺ, കെ.അശോകൻ എന്നിവർ സംസാരിച്ചു.