
ചെന്നൈ: കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും. ശനിയാഴ്ച ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു പൊതുവേദിയിൽ പറഞ്ഞത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ ആഹ്വാനം. ഇന്നലെ ചെന്നൈയിൽ സമൂഹവിവാഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാറും പെട്ര് പെരുവാഴ്വ് വാഴ്ക, അതായത് പതിനാറ് തരത്തിലുള്ള സമ്പത്തുണ്ടാകട്ടെയെന്നാണ്. എന്നാൽ ഇന്ന് ലോക്സഭാ മണ്ഡലങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് നമ്മൾ പതിനാറ് കുട്ടികളെ ജനിപ്പിച്ചുകൂടാ എന്ന് സ്റ്റാലിൻ ചോദിച്ചു. 'കൂടുതൽ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യം' എന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.