തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം,കോഴിക്കോട് സെന്ററുകളിൽ ഐ.ഇ.എൽ.ടി.എസ് ആൻഡ് ഒ.ഇ.ടി ഓഫ്‌ലൈൻ/ഓൺലൈൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഐ.ഇ.എൽ.ടി.എസ് ആൻഡ് ഒ.ഇ.ടി (ഓഫ്‌ലൈൻ 08 ആഴ്ച) കോഴ്സിൽ ബി.പി.എൽ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസ് സൗജന്യം.മറ്റുള്ളവർക്ക് ജി.എസ്.ടി ഉൾപ്പെടെ 4425 രൂപയാണ് ഫീസ്.ഓഫ്‌ലൈൻ കോഴ്സിൽ 03 ആഴ്ച നീളുന്ന അഡീഷണൽ ഗ്രാമർ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ).ഐ.ഇ.എൽ.ടി.എസ് ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും,റഗുലർ ബാച്ചിന് 7080 രൂപയുമാണ് ഫീസ്.ഒ.ഇ.ടി (ഓൺലൈൻ04 ആഴ്ച) 5900 രൂപയും,ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകൾക്ക് 7080 രൂപയുമാണ് ഫീസ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം.ഫോൺ: 917907323505 (തിരുവനന്തപുരം),918714259444 (കോഴിക്കോട്).