
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ജൂലായ് 31 മുതൽ ഒക്ടോബർ 17 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 548,40,37,173രൂപ. ഇതിനായുള്ള അക്കൗണ്ടിൽ ക്രെഡിറ്റായ തുകയാണിത്. ഇപ്പോഴും വയനാട് ദുരിതബാധിതരെ സഹായിക്കാനായി സംഭവാനകൾ എത്തുന്നുണ്ട്. വ്യക്തികൾ,സംഘടനകൾ,സ്ഥാപനങ്ങൾ,മറ്റ് സംസ്ഥാനങ്ങൾ തുടങ്ങി വിവിധ തുറകളിൽ നിന്നുള്ള സംഭാവനയാണിത്.